നാലര വയസുകാരിയെ പുലി പിടിച്ചു
നാലര വയസുള്ള പെൺകുട്ടിയെ പുലി പിടിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വാൽപ്പാറ നഗരത്തോടു ചേർന്നുള്ള പച്ചമല എസ്റ്റേറ്റിലെ തെക്ക് ഡിവിഷനിൽ തോട്ടം തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദയുടെ മകൾ റൂസ്‌നിയെയാണ് വീടിനു മുന്നിൽ കളിച്ചു കൊണ്ടിരിക്കെ പുലി പിടിച്ചത്.…
ആശുപത്രി വരാന്തയിൽ യുവതി കുഞ്ഞിന് ജന്മം നൽകി
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ രോഗിക്ക് വരാന്തയിൽ പ്രസവം. 51-ാം വാർഡിൽ ചികിത്സയിലായിരുന്ന യുവതിയെ ലേബർറൂമിൽ എത്തിക്കുന്നതിന് മുൻപ് വരാന്തയിൽ വെച്ച് പ്രസവം നടക്കുകയായിരുന്നു. ആശുപത്രി ജീവനക്കാരുടെ കുറവും ലിഫ്റ്റ് തകരാറുമാണ് ഈ ദാരുണമായ സാഹചര്യത്തിന് കാരണമായതെന്നാണ്…
കാത്തിരിപ്പിന് വിരാമം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണ വിതരണം നാളെ മുതൽ
തിരുവനന്തപുരം∙ റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍ ആരംഭിക്കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. റേഷന്‍ പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നും മന്ത്രി പറഞ്ഞു. ഒരു ലീറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ് വില. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക്…
ലഹരിക്ക് പൂട്ടിടാൻ നിർമാതാക്കൾ;യോഗം ചേർന്നു
കൊച്ചി∙ സിനിമ മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിന്റെ ഭാഗമായി നിർമാതാക്കളുടെ സംഘടന കൊണ്ടുവന്ന പുതിയ നിർദേശത്തിന്റെ ഭാവി തീരുമാനിക്കുക ‘അമ്മ’യുടെ നിർണായക യോഗം. കഴിഞ്ഞ ഒരു വർഷമായി അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് പുതിയ ഭാരവാഹികളെ കണ്ടെത്താനും കൂടിയാണ് അമ്മ ജനറൽ…
ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആക്ഷേപം
കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ ധനുഷ് ആണ് മരിച്ചത്. കോയമ്പത്തൂരിലെ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന ധനുഷും കുലശേഖരം സ്വദേശിയായ പെൺകുട്ടിയും തമ്മിൽ സ്കൂൾ കാലം മുതൽ പ്രണയത്തിൽ ആയിരുന്നു. എന്നാൽ…
‘മഞ്ഞുമ്മൽ ബോയ്സ്’ കേസ്: സൗബിൻ ഷാഹിർ ഇന്ന് ഹാജരാകേണ്ട, പിതാവിനുൾപ്പെടെ ഇളവ്
കൊച്ചി∙ ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യംചെയ്യലിനു ഹാജരാകില്ല. ഹൈക്കോടതി സമയം നീട്ടി നൽകിയതോടെയാണ് ഇത്. ഈ മാസം 27ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകാനാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ…
അങ്കണവാടിയിലെ ഫാൻ പൊട്ടിവീണു; മൂന്ന് വയസുകാരന്റെ തലയ്ക്ക് പരുക്കേറ്റു
കൊല്ലം തിരുമുല്ലവാരത്ത് അങ്കണവാടി കെട്ടിടത്തിലെ ഫാന്‍ പൊട്ടിവീണ് മൂന്ന് വയസുകാരന് പരുക്ക്. തലയ്ക്ക് പരുക്കേറ്റ ആദിദേവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ ആയിരുന്നു സംഭവം. വാടക കെട്ടിടത്തിലായിരുന്നു താല്‍ക്കാലിക അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്. കാലപ്പഴക്കം ചെന്ന ഫാനാണ് കുട്ടികള്‍…
KSRTC ലാൻഡ് ഫോൺ ഓഴിവാക്കുന്നു; ജൂലൈ 1 മുതൽ യാത്രക്കാർക്ക് മൊബൈലിൽ ബന്ധപ്പെടാം
KSRTCയിൽ ലാൻഡ് ഫോൺ ഓഴിവാക്കുന്നു. കെഎസ്ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ലാൻഡ് ഫോൺ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈൽ ഫോൺ വാങ്ങാൻ നിർദ്ദേശം. യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈൽ നമ്പർ ഡിപ്പോയിൽ പ്രദർശിപ്പിക്കണം. ജൂലൈ…
സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ
കോഴിക്കോട് ∙സ്കൂൾ വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പാറക്കൽ പുറായിൽ വീട്ടിൽ സജിത്തിനെ (32) പന്തീരാങ്കാവ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഈ മാസം ഏഴിനാണു സംഭവം. പതിനാലുകാരിയായ വിദ്യാർഥിനി പിതാവിന്റെ ഫോൺ സുഹൃത്തിന് കൈമാറാൻ പോയപ്പോൾ പാറക്കുളം അയ്യപ്പമഠം…
വിദ്യാർഥിനിയെ ചേംബറിലും ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചു; കണ്ണൂർ സർവകലാശാല അധ്യാപകൻ അറസ്റ്റിൽ
തലശ്ശേരി ∙ കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി ദേവർകോവിൽ കല്ലാൻകണ്ടി കെ.കെ.കുഞ്ഞഹമ്മദിനെയാണ് (59) ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. ഗവേഷക വിദ്യാർഥിയാണു പരാതി നൽകിയത്. 2024ലാണ് കേസിനാസ്പദമായ സംഭവം. …
















