ദേഹത്തു തട്ടിയത് ചോദിച്ചതിന് കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

തലശ്ശേരി ∙ നടന്നുപോകുമ്പോൾ ദേഹത്തു തട്ടിയത് ചോദിച്ചതിന്റെ പേരിൽ തമിഴ്നാട് ചിന്നസേലം സ്വദേശി പെരിയസ്വാമിയെ (49) കുത്തിക്കൊന്ന കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. അഴീക്കോട് പള്ളിക്കുന്നുമ്പ്രം അഷ്റഫ് ക്വാർട്ടേഴ്സിൽ പി.സുകേഷിനെ (36) ആണ് കോടതി…

സ്‌കൂള്‍ വേനലവധി ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ?; ചര്‍ച്ചക്ക് തുടക്കമിട്ട് വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ അവധിക്കാല മാറ്റത്തില്‍ പുതിയ ചര്‍ച്ചക്ക് തുടക്കമിട്ട്. വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. മധ്യവേനലവധി ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. ചര്‍ച്ചയില്‍ മെയ് – ജൂണ്‍ എന്ന ആശയവും ഉയര്‍ന്നുവരുന്നുണ്ട്. ഈ വിഷയത്തില്‍ പൊതുജനങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും…

ഗള്‍ഫിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയുടെ അച്ചാര്‍ പാര്‍സല്‍; ഒളിപ്പിച്ചത് എംഡിഎംഎ; വീട്ടുകാരുടെ ജാഗ്രതയില്‍ രക്ഷ

കണ്ണൂര്‍: ഗള്‍ഫിലേക്ക് മയക്കുമരുന്ന് കടത്താന്‍ പുതിയ മാര്‍ഗങ്ങളുമായി ലഹരി മാഫിയ സംഘം. വിദേശത്തുള്ള ഒരാള്‍ക്ക് നല്‍കാനായി ചക്കരക്കല്‍ കണയന്നൂര്‍ സ്വദേശി മിഥിലാജിന് നല്‍കിയ പാര്‍സലിലാണ് ഒളിപ്പിച്ച നിലയില്‍ മയക്കുമരുന്ന് കണ്ടെത്തിയത്. വീട്ടിലെത്തിച്ച് നല്‍കിയ പ്‌ളാസ്റ്റിക്ക് ബോട്ടിലുണ്ടായിരുന്ന അച്ചാറും ചിപ്‌സും അടങ്ങിയ പാക്കറ്റിലാണ്…

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പരിശീലകനെതിരെ പെണ്‍കുട്ടികള്‍; പോക്‌സോ കേസ്

മലപ്പുറം: സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ പരിശീലകനെതിരെ പീഡന പരാതി. വെയ്റ്റ് ലിഫ്റ്റിങ് കോച്ചിനെതിരെയാണ് വനിതാ താരങ്ങള്‍ പരാതി നല്‍കിയത്. പരിശീലകന്‍ മുഹമ്മദ് നിഷാഖ് മോശമായി പെരുമാറിയെന്ന് താരങ്ങളുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ പരിശീലകനെതിരെ പോക്‌സോ നിയമപ്രകാരം തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു.   താരങ്ങളെ…

മിഥുന്റെ മരണം: ഒടുവില്‍ നടപടിയെടുത്ത് കെഎസ്ഇബി; ഓവര്‍സിയര്‍ക്ക് സസ്‌പെന്‍ഷന്‍

കൊല്ലം: തേവലക്കര സ്‌കൂളിലെ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നടപടിയെടുത്ത് കെഎസ്ഇബി. വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് വീഴ്ച വരുത്തിയ തേവലക്കര സെക്ഷന്‍ ഓവര്‍സിയര്‍ എസ് ബിജുവിനെ സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച കൊല്ലം ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ചീഫ് എഞ്ചിനീയര്‍ റിപ്പോര്‍ട്ട്…

വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വിറ്റവര്‍ക്കെതിരെ നടപടി,ആരോഗ്യ വകുപ്പിന്റെ ഇടപെടല്‍ ശരിവച്ച് കോടതി

തിരുവനന്തപുരം: ജനങ്ങള്‍ക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ജൂണ്‍, ജൂലൈ…

മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം; മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു.വികാസ് കുമാർ(29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവരാണ് മരിച്ചത്. മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടയിലായിരുന്നു അപകടം. ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…

21കാരി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു.   ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്. സ്വകാര്യ ബസിലെ…

വ്യായാമത്തിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞു വീണു മരിച്ചു

കൊച്ചി ∙ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് ഇന്നു രാവിലെ 5.30ന് ജിമ്മിൽ കുഴഞ്ഞുവീണു മരിച്ചത്. മുളന്തുരുത്തി പാലസ് സ്ക്വയറിലുള്ള ജിമ്മിൽ ഈ സമയം ആരുമുണ്ടായിരുന്നില്ല.   ഇടയ്ക്കിടെ വ്യായാമം…

പുനരധിവാസം പൂര്‍ത്തിയാക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോകാം’; മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന്റെ ഓര്‍മ ദിനത്തില്‍ മുഖ്യമന്ത്രി

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാര്‍ എന്ത് ചെയ്തുവെന്ന വിശദീകരണ കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്കിലാണ് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളുടെ കണക്കുകള്‍ എണ്ണിപ്പറഞ്ഞ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സമഗ്ര പുനരധിവാസം എന്ന് പൂര്‍ത്തിയാകും എന്നതിനെക്കുറിച്ച് കുറിപ്പില്‍…