ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ; വില ഇനിയും കുറയുമെന്ന് മന്ത്രി

തിരുവനന്തപുരം ∙ ഓണത്തിനു സബ്‌സിഡി നിരക്കില്‍ രണ്ടു ലിറ്റര്‍ വെളിച്ചെണ്ണ സപ്ലൈകോയിലൂടെ നല്‍കുമെന്ന് മന്ത്രി ജി.ആര്‍.അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും കാര്‍ഡ് ഒന്നിന് രണ്ടു ലീറ്റര്‍ വെളിച്ചെണ്ണ നല്‍കുമെന്നാണ് മന്ത്രി അറിയിച്ചത്. സര്‍ക്കാര്‍ ഇടപെടലിലൂടെ സംസ്ഥാനത്ത് വെളിച്ചെണ്ണ വില ഇനിയും…

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അഞ്ചുദിവസം തീവ്രമഴ

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട തീവ്രവും ശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.   തെക്കന്‍ തമിഴ്നാടിനും മന്നാര്‍ കടലിടുക്കിനും മുകളിലായാണ് ചക്രവാതച്ചുഴി രൂപപ്പെട്ടത്. ഇതിന്റെ…

‘രണ്ടു രൂപ ഡോക്ടര്‍’; നിര്‍ധനരുടെ ആശ്രയമായിരുന്ന ഡോ.എ.കെ രൈരു ഗോപാൽ അന്തരിച്ചു

കണ്ണൂര്‍∙ രണ്ടു രൂപ ഡോക്ടർ എന്ന് അറിയിപ്പെട്ടിരുന്ന കണ്ണൂരിന്റെ സ്വന്തം ജനകീയ ഡോക്ടർ എ.കെ.രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽനിന്നു രണ്ടു രൂപ മാത്രം ഫീസ് വാങ്ങിയാണ് അര നൂറ്റാണ്ടോളം ഡോക്ടര്‍ സേവനം ചെയ്തിരുന്നത്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം…

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: കണ്ടെത്തിയത് 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട്

തിരുവനന്തപുരം ∙ നടൻ കൃഷ്ണ കുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചതിൽ നിന്നും 40 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് പൊലീസ്. ദിയയുടെ ക്യു ആർ കോഡിനു പകരം ജീവനക്കാർ…

പ്രഫ. എം.കെ. സാനു അന്തരിച്ചു

കൊച്ചി ∙ മലയാള നിരൂപണത്തിലെ സൗമ്യജ്വാല പ്രഫ. എം.കെ. സാനു (98) അന്തരിച്ചു. കഴിഞ്ഞ 25 ന് വീട്ടിൽ വീണ് ഇടുപ്പെല്ലിനു പരുക്കേറ്റ് കൊച്ചി അമൃത ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ശസ്ത്രക്രിയ നടത്തിയെങ്കിലും ശ്വാസതടസ്സമുണ്ടായിരുന്നതു മൂലം തീവ്രപരിചരണവിഭാഗത്തിൽനിന്നു മാറ്റിയിരുന്നില്ല. വൈകിട്ട് 5.35നായിരുന്നു അന്ത്യം.…

‘ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്, നാളെ ഉണ്ടാകുമോന്ന് അറിയില്ല!’; അറംപറ്റിയത് പോലെ നവാസിന്റെ വാക്കുകള്‍

മലയാളികള്‍ക്ക് സുപരിചതമായ മുഖമായിരുന്നു കലാഭവന്‍ നവാസ്. മിമിക്രി വേദിയില്‍ നിന്നുമാണ് നവാസ് സിനിമയിലെത്തുന്നത്. സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിന്നിരുന്ന താരം. നടനായും മിമിക്രി കലാകാരനായും ഗായകനായുമെല്ലാം നവാസ് കയ്യടി നേടിയിട്ടുണ്ട്. അത്രമേല്‍ സുപരിചിതനായൊരു വ്യക്തിയുടെ വിയോഗത്തിന്റെ വേദനയിലാണ് മലയാളികളും.   കലാഭവന്‍…

പോസ്റ്റ് ഓഫിസിൽ പാഴ്സൽ സീൽ ചെയ്യുന്നതിനിടെ പുക; കവറിനുള്ളിൽ എയർഗൺ പെല്ലറ്റുകൾ,കേസ്

പത്തനംതിട്ട∙ ഇളമണ്ണൂർ പോസ്റ്റ് ഓഫിസിൽ വന്ന പാഴ്സലിൽ സീൽ ചെയ്യുന്നതിനിടെ പുക ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ചെറിയ ശബ്ദവും പുകയും ഉണ്ടായതോടെ ജീവനക്കാർ പാഴ്സൽ പുറത്തേക്ക് എറിഞ്ഞു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പാഴ്സലിലുള്ളതെന്നു പൊലീസ് പരിശോധനയിൽ കണ്ടെത്തി.   ഇളമണ്ണൂർ സ്വദേശിക്കാണ് പാഴ്സൽ…

ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ നവാസിന് അനക്കമുണ്ടായിരുന്നു, പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല’; പോസ്റ്റ്മോർട്ടം ഇന്ന്

കൊച്ചി∙ ഹോട്ടലില്‍നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ കലാഭവൻ നവാസിന്‍റെ കൈകള്‍ക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സന്തോഷ് പറഞ്ഞു. മൃതദേഹം രാത്രി എറണാകുളം ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുനൽകും.  …

ബലാത്സംഗക്കേസ്: റാപ്പർ വേടനെ കണ്ടെത്താനാകാതെ പൊലീസ്

തൃശൂർ∙ റാപ് ഗായകൻ ഹിരൺദാസ് മുരളിയുടെ ഫോൺ (വേടൻ–30) വീട്ടിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസ് വേടനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. വേടൻ എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. കേസിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന്…

ഭൂകമ്പത്തെ പ്രതിരോധിക്കുന്ന രൂപകൽപന, കോളങ്ങള്‍ക്ക് പകരം ഷിയര്‍ ഭിത്തി; മാതൃകാവീടിന് ചെലവ് 26.95 ലക്ഷം: വിശദീകരിച്ച് മന്ത്രി

തിരുവനന്തപുരം∙ മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി എല്‍സ്റ്റണ്‍ എസ്റ്റേറിലെ ടൗണ്‍ഷിപ് ഭൂമിയില്‍ പണിത മാതൃകാവീടിന്റെ നിര്‍മാണച്ചെലവിനെച്ചൊല്ലി രാഷ്ട്രീയവിവാദം കത്തുന്നതിനിടെ വീടിന്റെ സവിശേഷതകള്‍ വിവരിച്ച് റവന്യൂമന്ത്രി കെ.രാജന്‍. ഒരു വീടിന്റെ നിര്‍മാണച്ചെലവ് 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 26,95,000 രൂപയാണെന്നും മന്ത്രി വ്യക്തമാക്കി. മാതൃകാവീടിന്…