വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു. ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ഛർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ ( ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ,…
ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി.തിരുനെല്ലി അപ്പപ്പാറ ലക്ഷ്‌മി നിവാസിൽ ബാബുരാജാണ് മരിച്ചത്.രണ്ടുദിവസമായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന വീട്ടിൽ മൃതദേഹം കണ്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്‌റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു.…
വനത്തിലൂടെ കടന്ന് പോകുന്ന റോഡ് കോൺക്രീറ്റ് ചെയ്തു; റിസോർട്ട് അധികൃതർക്കെതിരെ നടപടി
കല്‍പ്പറ്റ: കല്‍പ്പറ്റ ഫോറസ്റ്റ് റെയിഞ്ച് പരിധിയിലെ ലക്കിടി മണ്ഡമല ഭാഗത്ത് സര്‍ക്കാര്‍ വനത്തിലൂടെ പോകുന്ന റോഡ് അനധികൃതമായി കോണ്‍ക്രീറ്റ് ചെയ്ത കുറ്റത്തിന് കല്‍പ്പറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് നിയമ നടപടികള്‍ സ്വീകരിച്ചു. മണ്ഡമല ഭാഗത്തെ ഗ്രീന്‍വുഡ് വില്ലാസ് റിസോർട്ട് സ്ഥാപന അധികൃതരാണ്…
വനംവകുപ്പ് ജീപ്പിനു നേരെ പാഞ്ഞെടുത്ത് കാട്ടാന
വനംവകുപ്പ് ജീപ്പിനു നേരെ പാഞ്ഞെടുത്ത് കാട്ടാന. ഇന്നലെ വൈകിട്ട് മേപ്പാടി കോട്ടനാടാണ് സംഭവം. കാട്ടാനയെ തുരത്തുന്നതിനിടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരെ കാട്ടാന പറഞ്ഞത്. സംഭവത്തിൻറെ ദൃശ്യങ്ങൾ പുറത്ത് വന്നു.
വ്യാപാര സ്ഥാപനങ്ങളില്‍ ശുചിത്വ നിലവാര പരിശോധന നടത്തി
നരിപ്പറ്റ: ആരോഗ്യ വകുപ്പ് ഹെല്‍ത്തി കേരള പരിപപാടിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ ശുചിത്വ നിലവാര പരിശോധന നടത്തി. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാതെയും, കുടിവെള്ള ഗുണനിലവാര പരിശോധന നടത്താതെയും, ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിച്ചിരുന്ന മുടിക്കല്‍ പാലത്തിന് സമീപമുള്ള…
പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
മാനന്തവാടി: മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് (ബാബു) ന്റെ മകന്‍ അതുല്‍ പോള്‍ (19) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. പുഴയിലകപ്പെട്ടയുടന്‍…
തൊഴിലന്വേഷകർക്കായി ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു; ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കും
‘ഓണത്തിന് ഒരു ലക്ഷം തൊഴിൽ’ എന്ന വിജ്ഞാന കേരളം ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 10000 തൊഴിൽ ഉറപ്പാക്കാൻ സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജോബ് സീക്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളിൽ ചേർന്ന…
എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു
പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റ് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു.ശമ്പള കുടിശ്ശിക അനുവദിക്കുന്നതിൽ അധികൃതർ നൽകിയ ഉറപ്പ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരം ആരംഭിച്ചത്.
റോഡ് ഉപരോധം:സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി
മേപ്പാടി താഞ്ഞിലോട് ജനകീയ സമിതിയുടെ റോഡ് ഉപരോധത്തിൽ സംഘർഷം. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. സമരപ്പന്തൽ പൊളിച്ചു .രൂക്ഷമായ കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് താഞ്ഞിലോട് ജനകീയസമിതി മേപ്പാടി ചൂരൽമല റോഡ് ഉപരോധിച്ചത്.