വയനാട്ടിൽ റെഡ് അലർട്ട്
വയനാട് ജില്ലയിൽ ജൂലൈ 17,18,19,20 തിയതികളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാൻ ഉൾപ്പെടെ ഇറങ്ങാൻ പാടുള്ളതല്ല. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ സാമൂഹ്യ വിരുദ്ധര്‍ മാലിന്യം നിക്ഷേപിച്ചതായി പരാതി
എടവക: എടവക മാങ്ങലാടിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ചാക്ക് കണക്കിന് മാലിന്യം സാമൂഹ്യ വിരുദ്ധര്‍ നിക്ഷേപിച്ചതായി പരാതി. മാങ്ങലാടി മഠം ശിവശ്രുതി വീട്ടില്‍ രാജഗോപാലിന്റെ തോട്ടത്തിലാണ് ജൂലൈ 15 ന് രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചതായി പറയുന്നത്. ഡിസ്‌പോസിബിള്‍ പ്‌ളേറ്റ് ,…
മീശവടിച്ചില്ല;വിദ്യാർത്ഥിയെ മർദ്ദിച്ച് സീനിയേഴ്സ്
‘മീശവടിച്ചില്ല’ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാത്ഥികളുടെ ക്രൂര മർദ്ദനം.കണിയാമ്പറ്റ ഗവ: ഹയർസെക്കണ്ടറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാത്ഥിക്കാണ് പരിക്കേറ്റത്. നടുവിനും പിൻകഴുത്തിലും കൈകാലുകൾക്കും പരിക്കേറ്റ വിദ്യാർത്ഥി വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പുറത്തു പറഞ്ഞാൽ വീണ്ടും മർദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി.
മഴയിൽ വീട് തകർന്നു
ശക്തമായ മഴയിൽ വീട് തകർന്നു.നെയ്ക്കുപ്പ മണൽവയൽ ഉന്നതിയിലെ ബിജുവിന്റെ വീടാണ് ഇന്നലെ പെയ്ത മഴയിൽ പൂർണ്ണമായും തകർന്ന് വീണത്. വീട്ടുപകരണങ്ങളും നശിച്ചു. ആളപായമില്ല.
ചുരം റോഡുകളിൽ നിയന്ത്രണം
മഴ ശക്തമായ സാഹചര്യത്തിൽ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് നിർദ്ദേശം നൽകി. അത്യാവശ്യ വാഹനങ്ങൾക്കു മാത്രമേ ചുരം റോഡുകളിൽ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങൾ കടത്തിവിടില്ല. പ്രദേശത്ത്…
ചൂരൽമല – മുണ്ടക്കൈ പ്രദേശത്ത് നിരോധനം
ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ മുണ്ടക്കൈ – ചൂരൽമല പ്രദേശത്തേക്കുള്ള പ്രവേശനം നിരോധിച്ചതായി ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അറിയിച്ചു. മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൻ്റെ ശേഷിപ്പുകൾ ശക്തമായ മഴയിൽ ഇടിഞ്ഞ് പുന്നപ്പുഴയിൽ കുത്തൊഴുക്കും ജലനിരപ്പ്…
ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ ക്വാറികളുടെയും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെയും പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ…
വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു. ആറാട്ടുതറ ഗവ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി വള്ളിയൂർക്കാവ് കാവ്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. ഛർദ്ദിയും മറ്റ് അസ്വസ്തകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചൊവ്വാഴ്ച മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ നാളെ ( ജൂലൈ 17) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ,…
ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി
ബാർബർ ഷോപ്പ് തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി.തിരുനെല്ലി അപ്പപ്പാറ ലക്ഷ്‌മി നിവാസിൽ ബാബുരാജാണ് മരിച്ചത്.രണ്ടുദിവസമായി കാണാത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് താമസിച്ചിരുന്ന വീട്ടിൽ മൃതദേഹം കണ്ടത്. ദീർഘകാലമായി പനമരം ടൗണിലെ ഫാഷൻ ഹെയർ സ്‌റ്റൈൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്‌തു വരികയായിരുന്നു.…